Posted On
date_range Updated On
date_range ഓടുന്ന ട്രെയിനിൽ നിന്ന് കാൽ തെറ്റി കാറിനു മുകളിൽ വീണ് യുവാവ് മരിച്ചു
ബംഗളൂരു: ബംഗളൂരുവിലെ വിൻസർ മാനർ ബ്രിഡ്ജിനു സമീപം ട്രെയിനിലെ ഫുട്ബോർഡിൽ നിന്ന് കാൽ തെന്നി 30 അടി താഴ്ചയിൽ ഓടുന്ന കാറിനു മുകളിൽ വീണ് 22 കാരന് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ ഗൗരീഷ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗളൂരുവിലേക്കുള്ള എക്പ്രസ് ട്രെയിനിന്റെ ഫുട്ബോർഡിൽ നിന്ന് കാൽ തെറ്റിയാണ് ഗൗരീഷ് 30 അടി താഴ്ചയിലേക്ക് വീണത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കാറിന്റെ പിൻഭാഗത്തേക്കാണ് യുവാവ് വീണത്. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാറോടിച്ചിരുന്ന യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കർണാടകയിലെ കോഴിഫാമിൽ ചെയ്യുകയായിരുന്ന ഗൗരീഷ്. സഹോദരനുമായി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവെയാണ് അപകടം സംഭവിച്ചത്. അപകടവിവരം ഗൗരീഷിന്റെ പിതാവ് ഭാസ്കരനെ അറിയിച്ചിട്ടുണ്ട്്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഭാസ്കരൻ. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.