റാന്നി (പത്തനംതിട്ട): നിയന്ത്രണംവിട്ട ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് യാത്രികൻ മരിച്ചു. പെരുമ്പെട്ടി പടിഞ്ഞാറെ മൂലേ തറയിൽ എം.എസ്. ഗിരീഷ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.20ന് പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ കുടക്കല്ലുങ്കൽ പാലത്തിലായിരുന്നു അപകടം.
മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. പെരുമ്പെട്ടി ക്ഷേത്ര ദേവസ്വം സെക്രട്ടറിയാണ്. ഭാര്യ: രമ്യ. മക്കൾ: ഗ്രീഷ്മ, ഭവ്യ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.