Posted On
date_range Updated On
date_range അബൂദബിയിൽ മലയാളി യുവതി മരിച്ച നിലയിൽ
കണ്ണൂർ: അബൂദബിയിൽ മലയാളി യുവതിയെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശിനി മനോജ്ഞ (31) ആണ് മരിച്ചതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
ഭർത്താവിനെ കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ അബൂദബിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതിയുടെ മൃതദേഹം അബൂദബി ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അബൂദബി പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.