Posted On
date_range Updated On
date_range നിർമാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് രണ്ടുപേർ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
കോഴിക്കോട്: തൊണ്ടയാട് നിർമാണത്തിലുള്ള കെട്ടിടത്തിൻറെ സ്ലാബ് തകർന്ന് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം. തമിഴ്നാട് സ്വദേശി കാർത്തിക്, സലീം എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ജോലിയിൽ ഏർപ്പെട്ടിരുന്നവർക്ക് മേൽ മുകളിൽ നിന്നും സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെയുള്ള തൊഴിലാളികളിൽ കൂടുതലും.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി സ്ലാബുകൾ നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.