കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: 12 പേർക്ക് പരിക്ക്

ഹരിപ്പാട്: കരുവാറ്റയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം പുതുക്കുറിച്ചി ശ്രീലകം വീട്ടിൽ ആന്‍റണിയുടെ മകൻ ജവഹർ ആന്‍റണി (41) ആണ് മരിച്ചത്.

കുടുംബത്തോടൊപ്പം ആലപ്പുഴയിലെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടയിൽ ദേശീയ പാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം രാവിലെ എട്ട് മണിക്കായിരുന്നു അപകടം. കൊല്ലത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസിൽ ജവഹർ ഓടിച്ച കാർ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ജവഹർ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി അൽഫോൺസ(35) മക്കളായ എ.ജെ നന്ദൻ (12), എ.ജെ നളൻ (10) എന്നിവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ ഒമ്പതുപേർക്കും പരിക്കേറ്റു.

കെ.എസ്.ആർ.ടി.സി ഡ്രൈവർ ഓച്ചിറ വള്ളികുന്നം ലക്ഷ്മി നിലയത്തിൽ ശ്രീകുമാർ (50) യാത്രക്കാരായ തോട്ടപ്പള്ളി വള്ളപുരക്കൽ സുനിമോൾ (42 ), ആലപ്പുഴ ചെമ്പകശ്ശേരിൽ രാജേന്ദ്രൻ (55), അമ്പലപ്പുഴ പടിപ്പുരയിൽ വിജീഷ് (42), തമിഴ്നാട് തിരുച്ചിറപ്പള്ളി സംഗീത പൂരം മേരി ആന്‍റണി (35), മകൾ അനിതാ മോൻ (20), പാതിരാപ്പള്ളി തടിക്കൽ ആർ. പ്രദീപ് (54), തകഴി വല്ലൂർഹൗസിൽ അജിത്ത്കുമാർ (47), അമ്പലപ്പുഴ കരൂർ നടുവിലെ മടത്തിപ്പറമ്പിൽ സതി ശ്രീകാന്ത്(52) എന്നിവർക്കും പരിക്കേറ്റു. ഇവർ വണ്ടാനം മെഡിക്കൽ കോളജിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

അപകടത്തിൽ പെട്ടകാർ പിറകിൽ വന്ന വർക്കല സ്വദേശി ലക്ഷ്മി നാരായണൻ പോറ്റിയുടെ കാറിലും ഇടിച്ചു. തുടർന്ന് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് സമീപത്തെ താഴ്ചയിലേക്ക് ഇറങ്ങി. കാർ ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു.

മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരുമണിക്കൂർ ഗതാഗത തടസമുണ്ടായി.

Tags:    
News Summary - KSRTC bus collide with car One killed and 12 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.