അഹല്യ 

സ്കൂട്ടറിൽ ലോറിയിടിച്ച് പത്താം ക്ലാസുകാരിക്ക്​ ദാരുണാന്ത്യം; മരിച്ചത്​ കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ മകൾ

കോഴിക്കോട്: ഇലക്​ട്രിക്​ സ്കൂട്ടറിൽ ലോറിയിടിച്ച് പത്താം ക്ലാസുകാരിക്ക്​ ദാരുണാന്ത്യം. കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ മകള്‍ അഹല്യ കൃഷ്ണ (15) ആണ്​ മരിച്ചത്​. പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കോഴിക്കോട് കൂത്താളിയിൽ അഹല്യ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം.

രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഡി.സി.സിയില്‍ ഇന്ദിര ഗാന്ധി അനുസ്മരണത്തിന്‍റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സത്യന്‍ കടിയങ്ങാട് മകളുടെ വേര്‍പാട് വിവരം അറിയുന്നത്.

പേരാമ്പ്ര -കുറ്റ്യാടി റോഡിൽ കൂത്താളി രണ്ടേ രണ്ട്​ എന്ന സ്​ഥലത്താണ്​ അപകടം സംഭവിച്ചത്​. പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു അഹല്യ. പിന്നാലെ വന്ന ലോറി എതിർദിശയിൽനിന്നുള്ള വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

Tags:    
News Summary - kpcc secretary sathyan kadiyangad's daughter tenth standard student dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.