Posted On
date_range Updated On
date_range കൊല്ലം ഇരവിപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കൊല്ലം: കൊല്ലം ഇരവിപുരത്ത് നടന്ന വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്. ഇരവിപുരം കാക്കത്തോപ്പില്‍ ക്ലാവര്‍ മുക്കിലാണ് കഴിഞ്ഞ ദിവസം രാത്രി 11:30 ന് അപകടം ഉണ്ടായത്.
രണ്ട് ദിവസം മുന്‍പ് വാങ്ങിയ വാഹനത്തില്‍ ഇരവിപുരം ചാനക്കഴികത്ത് പോയി മടങ്ങി വരുമ്പോഴാണ് അപകടം. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടു.
ഇവരുടെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് മൂന്നു ജോഡി ചെരുപ്പും, മറ്റൊരു വാഹനത്തിന്‍റേത് എന്ന് സംശയിക്കുന്ന ഒരു ഫൂട്ട് റെസ്റ്റും കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.