ജി.പ്രഭാകരൻ
പാലക്കാട്: മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രഭാകരൻ (70) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച വൈകിട്ട് 7.30ന് ഒലവക്കോടു സായ് ജംക്‌ഷനിലാണ് അപകടം ഉണ്ടായത്. പ്രഭാകരൻ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ടെംസ് ഓഫ് ഇന്ത്യ പാലക്കാട് ലേഖകനാണ്. ദ് ഹിന്ദു ദിനപത്രത്തിന്റെ പാലക്കാട് പ്രിൻസിപ്പൽ കറസ്പോണ്ടന്റായി ജോലി ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാക്കളിലൊരാളായ ജി.പ്രഭാകരൻ നിലവിൽ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. അയ്യപുരം ശാസ്താപുരിയിലാണു വീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.