Posted On
date_range Updated On
date_range കാസർകോട് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം
കാസർകോട്:ഒടയംചാലില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മാലക്കല്ല് ചെരുമ്പച്ചാല്‍ സ്വദേശി തടത്തില്‍ ടിന്റു (24) ആണ് മരിച്ചത്.
ഒടയംചാല്‍ തട്ടുമ്മല്‍ ബാറിലെ ജീവനക്കാരനായ ടിന്റു ഇന്നലെ രാത്രി വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അമ്പലത്തറ എസ്.ഐ സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിയാരത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.