representational image
Posted On
date_range Updated On
date_range ഹരിപ്പാട് സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മ മരിച്ചു
ഹരിപ്പാട്: സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കരുവാറ്റ കരിയിൽ ക്ഷേത്രത്തിനു സമീപം കുളത്തിന്റെ വടക്കതിൽ ലത (46) ആണ് മരിച്ചത്.
ഭർത്താവ് ഷേണുവുമായി സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ മണ്ണാറശാല ക്ഷേത്രത്തിന് കിഴക്കുവശം വെച്ച് വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. പിന്നിലൂടെ വന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടി റോഡിലേക്ക് വീണ ലതയുടെ തലയിലൂടെ ബസ്സിന്റെ പിൻ ചക്രം കയറി തൽക്ഷണം മരിക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.