വീട്ടിന് മുന്നിൽ ടിപ്പർ ലോറി ഇടിച്ച് അഞ്ചുവയസുകാരൻ മരിച്ചു

കോഴിക്കോട്: നാദാപുരത്ത് വീട്ടിനുമുന്നിൽ വെച്ച് സൈക്കിളിൽ ടിപ്പർ ലോറി ഇടിച്ച് അഞ്ചുവയസുകാരൻ മരിച്ചു. വരിക്കോളിയില്‍ മലോക്കണ്ടി റഫീഖിന്റെ മകന്‍ ഷിഹാബാണ് മരിച്ചത്.

വീട്ടിന് മുന്നിൽ സൈക്കിളിൽ കളിച്ചുകൊണ്ടിരിക്കെ ഉച്ചക്ക് ഒന്നരയോടെയാണ് ടിപ്പർ ഇടിച്ചത്. ഉടൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - five year old boy killed in tipper accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.