Posted On
date_range Updated On
date_range റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ പിതാവും മകളും ട്രെയിൻ തട്ടി മരിച്ചു
തിരൂർ: വട്ടത്താണി വലിയപാടത്ത് ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി കണ്ടം പുലാക്കൽ അസീസ് (46), മകൾ അജ്‌വ മർവ (10) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന് സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോകയാതായിരുന്നു അസീസ്. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്. അസീസിന്‍റെ മൃതദേഹ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ട്രെയിനിൽ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.