അജിൻ
കൊല്ലം: നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്കിടിച്ച് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലറ പരപ്പിൽ അജിൻ ഭവനിൽ (പ്രസീദ മന്ദിരം) തുളസീധരെൻറയും പ്രസീദയുടെയും മകൻ ടി.പി. അജിൻ (32) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5.20ഓടെ നീണ്ടകര പാലത്തിലായിരുന്നു അപകടം.
എറണാകുളത്ത് ജോലിസ്ഥലത്ത് നിന്നും മടങ്ങുകയായിരുന്ന അജിെൻറ ബൈക്ക് എതിർവശത്തേക്ക് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ അജിനെ ശക്തികുളങ്ങര സ്റ്റേഷനിൽ നിന്നുള്ള പട്രോളിങ് സംഘത്തിെൻറ നേതൃത്വത്തിൽ കൊല്ലം ജില്ല ആശുപത്രിയിലും അവിടെ നിന്നും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ആവണി. മകൻ: ഋഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.