മംഗളൂരു : ഉത്തര കന്നട ജില്ലയിലെ സിദ്ധാപൂരിൽ മകരസംക്രാന്തി മേളയിലേക്ക് മദ്യപിച്ചയാൾ ഓടിച്ച കാർ പാഞ്ഞുകയറി യുവതി കൊല്ലപ്പെട്ടു. എട്ട് പേർക്ക് സാരമായി പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ ദുരന്തത്തിൽ സിദ്ധാപൂർ കവലകൊപ്പ സ്വദേശി ദീപ രാംഗോണ്ടയാണ് (21) മരിച്ചത്. കൽപന നായ്ക്, ജാനകി, ചൈത്ര, ജ്യോതി, മാദേവി, ഗൗരി, രാമപ്പ, ഗജാനൻ എന്നിവർക്കാണ് പരിക്കേറ്റത്. ആറു പേരെ സിദ്ധാപുരം ആശുപത്രിയിലും അതീവ ഗുരുതരം നിലയിൽ അഞ്ച് വയസുള്ള കൽപ്പന നായിക് ഉൾപ്പെടെ രണ്ടുപേരെ ഷിവമോഗ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിദ്ധാപൂർ രബീന്ദ്ര നഗർ സർക്കിളിനടുത്തുള്ള അയ്യപ്പ സ്വാമി മന്ദിറിലാണ് മേള നടന്നിരുന്നത്. നൂറുകണക്കിന് ഭക്തജനങ്ങൾ മേളയിൽ നിറഞ്ഞ വേളയിലാണ് റോഷൻ ഫെർണാണ്ടസ് തൻ്റെ ഇക്കോ സ്‌പോർട്‌സ് കാർ മദ്യലഹരിയിൽ ഓടിച്ചു പോകുന്നതിനിടെ നിയന്ത്രണംവിട്ട് ക്ഷേത്രമണ്ഡപത്തിലേക്ക് ഇടിച്ചുകയറിയത്. രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പ്രകോപിതരായ ഭക്തർ കാറിന് കല്ലെറിയുകയും തടയുകയും ചെയ്തു. പിന്നീട് പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.