Posted On
date_range Updated On
date_range കൊല്ലേഗലിൽ കാർ തടാകത്തിൽ വീണ് രണ്ടുപേർ മരിച്ചു
ബംഗളൂരു: ചാമരാജനഗർ കൊല്ലേഗലിൽ റോഡരികിലെ കായലിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ രക്ഷപ്പെട്ടു. മൈസൂരു സ്വദേശി സുർജിത്ത് (25), ഗാണങ്കൂർ സ്വദേശി ശുഭ (21) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൂവരും കൊല്ലേഗൽ താലൂക്കിലെ മലേ മഹാദേശ്വര ഹിൽസിലേക്ക് പോവുന്നതിനിടെ കുന്തൂർ ഗ്രാമത്തിന് സമീപമാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് കരുതുന്നു. മമ്പള്ളി പൊലീസ് ക്രെയിൻ ഉപയോഗിച്ച് കായലിൽ നിന്ന് കാർ പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.