നിധിന്
ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് യുവാവ് മരിച്ചു
ശ്രീകണ്ഠപുരം: കാഞ്ഞിലേരി ആലക്കുന്നില്‍ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിത്തൂണിലും മതിലിലുമിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. കാഞ്ഞിലേരി മൈക്കിള്ഗിരിയിലെ കുഴികുത്തിയാനിയില്‍ നിധിന് മാത്യു (22) ആണ് മരിച്ചത്.
സുഹൃത്ത് സോബിന്‍ സണ്ണിയെ (26) സാരമായ പരിക്കുകളോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ആലക്കുന്ന് ഇറക്കത്തിലെ വളവിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിത്തൂണിലും സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നിധിന് മാത്യുവിന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൈക്കിള്ഗിരിയിലെ മാത്യുവിന്റെയും റോസ്ലി (റിട്ട. കെ.എസ്.എഫ്.ഇ) യുടെയും മകനാണ്. സഹോദരന്: മിഥുന് (വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.