മുഹമ്മദ് സിയാദ്
കോട്ടക്കൽ: പുത്തൂർ ചീനക്കൽ ബൈപാസ് പാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു.
ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കോട്ടക്കൽ കാവതികളം കരുവക്കോട്ടിൽ സിദ്ദിഖിൻ്റെ മകൻ മുഹമ്മദ് സിയാദ് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരണം. അപകടത്തിൽ കാവതികളം ആലമ്പാട്ടിൽ അബ്ദു റഹ്മാൻ്റെ മകൻ മുഹമ്മദ് റിഷാദ് (19), കാടാമ്പുഴ മരവട്ടം പാട്ടത്തൊടി ഹമീദിൻ്റെ മകൻ ഹംസ(24)എന്നിവർ സംഭവദിവസം തന്നെ മരണപെട്ടിരുന്നു.
ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര ചെയ്തിരുന്നത്. അപകടത്തിൽ മരിച്ച ഹംസക്കൊപ്പം ഉണ്ടായിരുന്ന കോട്ടൂർ കാലൊടി ഉണ്ണീൻകുട്ടിയുടെ മകൻ മുഹമ്മദ് ഇർഷാദ്( 33) ചികിത്സയിൽ തുടരുകയാണ്.കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.