സുജിത്

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു; മൂന്ന് പേർക്ക് സാരമായ പരിക്ക്

അഞ്ചൽ (കൊല്ലം): സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോ യാത്രികരായ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയയ്ക്കൽ മംഗലത്ത് വീട്ടിൽ സുജിത് (38) ആണ് മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന വയയ്ക്കൽ ബഥേൽ ഹൗസിൽ ലീലാമ്മ (65), ലിജി (28), സിയോണ (നാല്) എന്നിവരെ ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആയൂർ- ഇളമാട് റോഡിൽ കുളഞ്ഞിയിൽ പാലത്തിന് സമീപത്തെ വളവിലാണ് അപകടമുണ്ടായത്. ആയൂരിൽ നിന്നും കൊല്ലത്തേക്ക് പോയ ബസും എതിരേ വന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ഏറെ ശ്രമപ്പെട്ടാണ് തകർന്ന ഓട്ടോറിക്ഷയിലുള്ളവരെ പുറത്തെടുത്തത്. ഉടൻ തനെ നാലുപേരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും സുജിത്ത് മരിച്ചു.

ഇളമാട് ഗവ. ഹോമിയോ ആശുപത്രിയിൽ പോയി തിരികേ വരികയായിരുന്നു ഓട്ടോയിലുള്ളവർ. മരിച്ച സുജിത് അവിവാഹിതനാണ്. പിതാവ്: പരേതനായ ശശിധരൻ പിള്ള. മാതാവ്: അന്നമ്മ. സഹോദരൻ: ശ്രീജിത്ത്. ചടയമംഗലം പൊലീസ് കേസെടുത്തു. 

Tags:    
News Summary - auto driver died in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.