Posted On
date_range Updated On
date_range തലശ്ശേരിയിൽ സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു
തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു. തിരുവങ്ങാട് ഇല്ലത്ത് താഴ ദ്വാരകയിൽ എം.ജി. ജയരാജ്(63) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.10 ഓടെയാണ് അപകടം. ജൂബിലി റോഡിലെ റോയൽ ഗാർഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ്. തിരുവങ്ങാട്ടെ വീട്ടിൽ നിന്ന് പുതിയ ബസ് സ്റ്റാന്റ് വഴി സ്ഥാപനത്തിലേക്ക് നടന്നു പോവുകയായിരുന്നു.
പുതിയ ബസ്സ് സ്റ്റാന്റിൽ നിർത്തിയിട്ട മണി കർണിക ബസ്സിനരികിലൂടെ പോവുന്നതിനിടയിൽ ഇരിട്ടിയിൽ നിന്നു യാത്രക്കാരുമായി എത്തിയ കഫീൽ ബസ് ഇടിച്ചാണ് അപകടം. ജയരാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പരേതരായ ഗോപാലൻ നായരുടെയും രുഗ്മ്ണിമിണി അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഹേമരാജ്, വേണു, സവിത, സ്വപ്ന. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.