കായംകുളം രാമപുരം ഹൈസ്കൂൾ ജങ്​ഷന് സമീപം അപകടത്തിൽപെട്ട കാർ

നിർത്തിയിട്ട ലോറിക്ക്​ പിന്നിൽ കാറിടിച്ച്​ പിഞ്ചുകുഞ്ഞ് മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

കായംകുളം: ദേശീയപാതയിൽ കായംകുളം രാമപുരം ഹൈസ്കൂൾ ജങ്​ഷന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച്​ ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് പരിക്കേറ്റു. ഒന്നര വയസുകാരി സൈറയാണ് മരിച്ചത്. തൃശ്ശൂർ സ്വദേശികളായ മിഥുൻ (30) ലക്ഷ്മി (22) മിന്ന (28) ആനി (53) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈറയുടെ ഏഴ് മാസം പ്രായമുള്ള സഹോദരി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.തൃശ്ശൂരിൽനിന്നും ആറ്റിങ്ങലിലെ ബന്ധു വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ഗ്യാസ്​ സിലിണ്ടർ കയറ്റിയ ലോറിക്ക്​ പിന്നിലാണ്​ കാർ ഇടിച്ചത്​.

Tags:    
News Summary - accident death ramapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.