Posted On
date_range Updated On
date_range വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
കോട്ടക്കൽ: മലപ്പുറം കോട്ടക്കൽ പറപ്പൂർ കുരിക്കൾ ബസാറിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പറപ്പൂർ വെട്ടിക്കുന്നത്ത് ബാബുവിന്‍റെ മകൻ അഭിലാഷ് (26) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. അഭിലാഷ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.