കൽപ്പറ്റ: അയ്യപ്പ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചുണ്ടേൽ ആനപ്പാറ കുന്നത്ത് മറയിൽ ചന്ദ്രന്‍റെയും റാണിയുടേയും ഏകമകൻ ആകാശ് ആണ് മരിച്ചത്. 22 വയസായിരുന്നു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരനാണ് ആകാശ്.
സഹയാത്രികൻ വിപിനെ (23) നിസാര പരിക്കുകളോടെ കൽപറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.