Posted On
date_range Updated On
date_range ഓട്ടോയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കോട്ടയം: കോട്ടയം മെഡിക്കൻ കോളജ് കസ്തൂർബായിൽ ബുള്ളറ്റും ഓട്ടോയും കൂട്ടിയിടിച്ച് ആർപ്പൂക്കര സ്വദേശി മരിച്ചു. തിനാക്കുഴിയിൽ 56 കാരനായ ഷാജി (ജോർജ് കുട്ടി) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിൻ്റെ ഭാര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആർപ്പൂക്കര കസ്തൂർബായ്ക്ക് സമീപമായിരുന്നു അപകടം.
ഷാജിയും ഭാര്യയും സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോ ടാക്സി ഇടിയ്ക്കുകയായിരുന്നു.
മെഡിക്കൻ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഷാജി മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഓട്ടോ ടാക്സി ഡ്രൈവറെ ഗാന്ധി നഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.