Posted On
date_range Updated On
date_range രണ്ടുവയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു: കുട്ടി വീടിനു മുന്നിലെ റെയിൽവേ ട്രാക്കിലേക്ക് പോയത് ആരും കണ്ടില്ല
തിരുവനന്തപുരം: വർക്കല ഇടവയിൽ രണ്ടുവയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. അബ്ദുൽ അസീസ് – ഇസൂസി ദമ്പതികളുടെ മകൾ സോഹ്റിൻ ആണ് മരിച്ചത്. വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിനു മുന്നിലെ റെയിൽവേ ട്രാക്കിലേക്ക് പോകുകയായിരുന്നു.
കുട്ടി ട്രാക്കിലേക്ക് പോയത് ആരും കണ്ടില്ല. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് മാതാവ് ബഹളം വച്ചു. ട്രാക്കിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ട് എത്തിയപ്പോഴാണ് േസാഹ്റിനെ തിരിച്ചറിഞ്ഞത്. മൃതദേഹം വർക്കല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ െപാലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.