Posted On
date_range Updated On
date_range അമ്മയും മക്കളും പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
മംഗളൂരു: ശനിയാഴ്ച രാത്രി കനത്ത മഴയിലും കാറ്റിലും പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കലബുറുഗി ജില്ലയിൽ ചിഞ്ചോളി ധൻഗർ ഗള്ളിയിൽ ഝരണമ്മ(45), മക്കൾ സുരേഷ് (20), മഹേഷ് (18) എന്നിവരാണ് മരിച്ചത്. ഗൃഹനാഥൻ അംബന്നണി പരുക്കേറ്റ് ആശുപത്രിയിലാണ്.
അപ്രതീക്ഷിത മഴയിൽ നനയുന്ന പശുവിനെ സുരക്ഷിത സ്ഥാനത്ത് മാറ്റിക്കെട്ടാനാണ് കുടുംബം രാത്രി പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കാറ്റിൽ വൈദ്യുതി തൂൺ മറിഞ്ഞ് പൊട്ടി വീണ ലൈൻ ഇവരുടെ വീടിന് മുന്നിൽ കിടക്കുന്നുണ്ടായിരുന്നു. ചിഞ്ചോളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.