ബസ് കാത്തുനില്‍ക്കുന്നതിനിടെ പാലക്കാട് 56 കാരി കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ബസ് കാത്തുനില്‍ക്കുന്നതിനിടെ പാലക്കാട് 56 കാരി കുഴഞ്ഞുവീണ് മരിച്ചു. തെങ്കര സ്വദേശിനി സരോജിനി ആണ് മരിച്ചത്. തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തുനിൽക്കുന്നതിനിടയിലാണ് സരോജിനി കുഴഞ്ഞു വീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

കുഴഞ്ഞ് വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കിൽ എത്തിച്ചു. പിന്നീട് മണ്ണാർക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതം ആണോ മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ.

Tags:    
News Summary - A 56-year-old woman from Palakkad collapsed and died while waiting for the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.