സേലം: തമിഴ്നാട്ടിലെ സേലത്ത് മിനിവാനും ബസും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. ചൊവ്വാഴ്ച പുർലച്ചെയോടെ സേലം -ചെന്നൈ ദേശീയപാതയിലാണ് അപകടം നടന്നത്. ആറ്റൂർ സ്വദേശികളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരിൽ നാല് സ്ത്രീകളും 11 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു.
മരണാന്തര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങവെയാണ് 11 പേരുടെ സഘം സഞ്ചരിച്ച മിനിവാൻ അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ നിന്നും സേലത്തേക്ക് പോവുകയായിരുന്ന ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആറ്റൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സേലം ജില്ലാ കളക്ടർ എസ് കർമ്മേഗം സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.