ബസും ഓ​ട്ടോയും കൂട്ടിയിടിച്ച്​ ഓ​ട്ടോയാത്രക്കാരായ 13 പേർ മരിച്ചു

ഗ്വാളിയോൾ: ഓ​ട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച്​ ഓ​ട്ടോയാത്രക്കാരായ 13 പേർ മരിച്ചു. 12 സ്​ത്രീകളും ഓ​ട്ടോ ഡ്രൈവറുമാണ്​ മരിച്ചത്​. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ മധ്യപ്രദേശിലെ ഗ്വാളിയോർ പുരാനി ചവാനിയിലാണ്​ അപകടം. മൊറീനയിലേക്ക്​ പോകുന്ന പസാണ്​ അപകടത്തിൽപെട്ടത്​.

10 യാത്രക്കാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ഗുരുതര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടി കേന്ദ്രത്തിൽ പാചകക്കാരായ സ്ത്രീകൾ ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്​ അപകടമെന്ന് ഗ്വാളിയർ എസ്.പി അമിത് സംഘി പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന്​ നാല്​ ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം നൽകുമെന്ന്​​ മുഖ്യമന്ത്രി ശിവരാജ് സിങ്​ ചൗഹാൻ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച മധ്യപ്രദേശിലെ മണ്ട്​ല ജില്ലയിൽ ട്രക്ക് മറിഞ്ഞ് അഞ്ച് പേർ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - 13 killed as bus and auto-rickshaw collide in Madhya Pradesh’s Gwalior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.