അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പന്തളം: അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പത്തനാപുരം സഹകരണ ബാങ്ക് ജീവനക്കാരൻ പത്തനാപുരം പട്ടാഴി പന്തപ്ലാവ് ഉഷസിൽ അനൂപാണ് (47) മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് 3.30ഓടെ അച്ചൻകോവിലാറ്റിൽ പന്തളം മങ്ങാരം മംഗല പള്ളിക്കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പന്തളം മങ്ങാരത്തെ ബന്ധു വീട്ടിൽ ചൊവ്വാഴ്ച രാവിലെ എത്തിയ അനൂപ് വൈകീട്ടോടെയാണ് സമീപത്തെ കടവിൽ കുളിക്കാൻ പോയത്. തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ കുളിക്കടവിലെത്തി പരിശോധിച്ചപ്പോൾ ധരിച്ചിരുന്ന വസ്ത്രം കടവിൽ കണ്ടെത്തി.

തുടർന്ന് ബന്ധുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പന്തളം പൊലീസും അടൂരിൽനിന്ന് എത്തിയ അഗ്നി രക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സ്മിതാ (അധ്യാപിക, പിറവന്തൂർ ഗുരുദേവ സ്കൂൾ).

Tags:    
News Summary - A young man drowned in Achankovil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.