Posted On
date_range Updated On
date_range എടമുട്ടം സെന്ററിൽ ബസും കാറും ഇടിച്ച് യുവാവ് മരിച്ചു
എടമുട്ടം (തൃശൂർ): എടമുട്ടം സെന്ററിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാറിലുണ്ടായിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കൃഷ്ണനിലയത്തിൽ രാമകൃഷ്ണന്റെ
മകൻ ശരൺ കൃഷ്ണൻ (21) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.15ഓടെ എടമുട്ടം സെന്ററിന് തെക്ക് ഭാഗത്തായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയ സ്വകാര്യ ബസും എറണാകുളം ഭാഗത്തേക്ക് പോയ കാറും ആണ് കൂട്ടിയിടിച്ചത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ഇലക്ട്രിക് പോസ്റ്റും അപകടത്തിൽ തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.