അബ്ദുറസാഖ്
ചെങ്ങമനാട്: തിങ്കളാഴ്ച മുതൽ കാണാതായ ദേശം പുറയാർ മടത്തിപ്പറമ്പിൽ അബ്ദുറസാഖിനെ (75) പുറയാർ റെയിൽവെ ഗേറ്റിന് തെക്ക് വശത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഭൂമിയുടെ രേഖകൾ ശരിയാക്കാൻ തിങ്കളാഴ്ച ഉച്ചയോടെ പുറയാറുള്ള വീട്ടിൽ നിന്നിറങ്ങിയ ശേഷമാണ് കാണാതായത്.
ബന്ധുക്കൾ നെടുമ്പാശ്ശേരി സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വ്യാഴാഴ്ച പുലർച്ചെ 1.45ഓടെ റെയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് പഴയ പോക്കുവരവ് സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു. ഭാര്യമാർ: സതി, സൗജത്ത്. മക്കൾ: ബിജു, ബിനു, വിനോദ്, മാഹിൻ, മുനീറ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.