കുന്നത്ത് അബ്ദുസലാം

രണ്ട് ദിവസത്തിനകം നാട്ടിൽ പോവാനിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. വൈലത്തൂർ പൊൻമുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) ആണ് മരിച്ചത്. 40 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹത്തിന് ജിദ്ദ ബാബ് ശരീഫിൽ ആയിരുന്നു ജോലി. രണ്ട് ദിവസത്തിനകം നാട്ടിൽ പോവുന്നതിനായി വിമാന ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നതിനിടെ ജിദ്ദ ജി.എൻ.പി ആശുപത്രിയിൽ വെച്ച് ഇന്നായിരുന്നു മരണം. പിതാവ്: പരേതനായ മൊയ്‌തീൻ, മാതാവ്: ബീരായുമ്മ, ഭാര്യ: റസിയാബി, മക്കൾ: അൻവർ, ഹസ്‌ന, സഹോദരങ്ങൾ: അയ്യൂബ്, സുബൈർ, സുബൈദ, സൽ‍മ. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - A Malappuram native who was due to return home in two days passed away in Jeddah.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.