പെരിന്തൽമണ്ണ: വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ ഫാറൂഖ് ശാന്തപുരം (58) നിര്യാതനായി. പട്ടിക്കാട് ചുങ്കത്തെ പരേതനായ ആനമങ്ങാടൻ കുഞ്ഞാണി ഹാജിയുടെ മകനാണ്. മാതാവ് കെ.കെ. സാറ. യു.എ.ഇ ഡിഫന്‍സില്‍ ടെക്നിക്കല്‍ ട്രാന്‍സിലേറ്ററും (1984-1990 -ഷാര്‍ജ), ജിദ്ദയിലെ ഹിദാദ കമ്പനിയില്‍ അഡ്മിനിസ്ട്രേറ്ററും (1990- 2000), ജിദ്ദ ഹൈകോടതിയിൽ ട്രാന്സ്ലേറ്ററുമായി (2000-2011) പ്രവർത്തിച്ചിട്ടുണ്ട്.
സിജി മലപ്പുറം ജില്ല പ്രസിഡൻറ്, ഇസ്ലാമിക് മിഷന് ട്രസ്റ്റ് ജോ. സെക്രട്ടറി, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍, അല്‍ജാമിഅ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് ചെയര്മാന്, അല്‍ ജാമിഅ നോളേജ് വേള്‍ഡ് പ്രൊജക്ട് ഡയറക്ടര്‍, അല്‍ജാമിഅ പബ്ലിക് റിലേഷന്‍സ് ഹെഡ്, പ്രവാസി വെല്‍ഫയര്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ദാറുല്‍ ഫലാഹ് സ്കൂള്‍, ശാന്തപുരം കോളജ് ഹൈസ്കൂള്‍, വണ്ടൂര്‍ വനിത കോളേജ്, കുന്നക്കാവ് ഹില്‍ടോപ് സ്കൂള്‍ എന്നിവയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജമാഅത്തെ ഇസ്ലാമി ഏരിയാ സമിതി, എച്ച്.ആര്.ഡി, മാനവ് ട്രസ്റ്റ് എന്നിവയിലും അംഗമായിരുന്നു.
ഷാര്‍ജ ഡിഫന്‍സ് മലയാളി കൂട്ടായ്മ വൈസ് പ്രസിഡൻറ്, കെ.ഐ.ജി ജിദ്ദ ദഅ്വാ വകുപ്പ് കൺവീനർ, ഏരിയ പ്രസിഡൻറ്, ഹിദാദ പള്ളി ഖതീബ്, ഹജ്ജ് വെല്‍ഫെയര്‍ ഫോറം കണ്‍വീനര്‍, അല്‍ഐന്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് ലിറ്റററി അസോസിയേഷന്, ഒരുമ, മുസ്ലിം ഐക്യവേദി, ഏജസ്, ശാന്തപുരം അലുംനി, സിജി എന്നിവയുടെ സെക്രട്ടറി, സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം ഭാരവാഹി, ടീം ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
2000-2011 കാലയളവിൽ രണ്ട് ലക്ഷത്തോളം പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്കി. കെ.എം.സി.സി, നവോദയ, ഗള്‍ഫ് കെയര്‍ ഉൾപ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി.
ഭാര്യ സി.കെ. ആഇശ ഷിനു. മക്കള്‍: നദീം, നജീം, നഈം, നസീഹ്, നബീഹ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ശാന്തപുരം കോളജ് ഗ്രൗണ്ടിൽ നടക്കും. ഖബറടക്കം ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.