എം.എ.സി.ടി ഉദ്യോഗസ്​ഥ താമസസ്​ഥലത്ത്​ മരിച്ചനിലയിൽ

കളമശ്ശേരി: തനിച്ച്​ താമസിക്കുന്ന എറണാകുളം മോ‌ട്ടർ ആക്സിഡ‍ന്റ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി) ഉദ്യോഗസ്ഥയെ താമസസ്​ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടിൽ ബിന്ദുവിനെ(42)യാണ്​ പത്തടിപ്പാലം പാരിജാതം റോഡിനു സമീപത്തെ അപ്പാർട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​.

ദിവസവും കുടുംബക്കാരെ ഫോൺ വിളിക്കാറുണ്ടായിരുന്ന ബിന്ദു ശനിയാഴ്ച വിളിച്ചിരുന്നില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് അടുക്കളമുറിക്കു സമീപം വീണുകിടക്കുന്നതു കണ്ടത്. ഹൃദയസ്തംഭനമാണ്​ മരണ കാരണമെന്ന്​ കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു.

പൊലീസും ബന്ധുക്കളുമെത്തി മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം നടത്തി. പിതാവ്​: രവി. മാതാവ്: വസുമതി. ഭർത്താവ്: മധു. മക്കൾ: ഹൃഷീകേശ്, ഹൃതിക.

Tags:    
News Summary - MACT official found dead at residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.