കെ.ഐ.എ.ബി.സി 'ഈദുൽ അദ്ഹ മീറ്റ് 2022'

കാനഡ ബ്രിട്ടീഷ് കൊളംബിയയിലെ മുസ്ലിം മലയാളി കൂട്ടായ്മയായ കേരള ഇസ്ലാമിക അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കൊളംബിയ (കെ.ഐ.എ.ബി.സി) ഈദ് ആഘോഷം സംഘടിപ്പിച്ചു. ജൂലൈ ഒമ്പതിനായിരുന്നു കാനഡയിൽ ബലി പെരുന്നാൾ. 'ഈദുൽ അദ്ഹ മീറ്റ് 2022' പരിപാടിയിൽ നൂറോളം ആളുകൾ പങ്കെടുത്തു.

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനുശേഷം രണ്ടാം തവണയാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായി പരിപാടികൾ നടക്കുന്നത്. കുട്ടികളുടെ സ്റ്റാളുകൾ, കല പരിപാടികൾ, വടം വലി മത്സരങ്ങൾ എന്നിവ ശ്രദ്ധിക്കപ്പെട്ടു.

കെ.ഐ.എ.ബി.സി പ്രസിഡന്റ് മുഹമ്മദ് ഹാറൂൻ അധ്യക്ഷത വഹിച്ചു. നിർഷിദ് പുതിയകത്തു പുത്തൻവീട്ടിൽ, മൗഷിദ എന്നിവർ പെരുന്നാൾ സന്ദേശം നൽകി. സെക്രട്ടറി ജസ്‌റിൻ ജമാൽ കൂട്ടായ്മയുടെ ഭാവി പരിപാടികൾ വിശദീകരിച്ചു. കെ.ഐ.എ.ബി.സി വൈസ് പ്രസിഡന്റ് ഫറാസ്‌ അഹമ്മദ് സ്വാഗതവും പ്രോഗ്രാം കൺവീനർ മുഹമ്മദ് ഹഫീസ് നന്ദിയും പറഞ്ഞു.

ജോലി, പഠനം, സ്ഥിരതാമസം എന്നീ ആവശ്യാർഥം നിരവധി മലയാളികൾ കാനഡയിലേക്ക്, പ്രത്യേകിച്ച് വാൻകോവർ, ബ്രിട്ടീഷ് കൊളംബിയ ഭാഗങ്ങളിലേക്ക് എത്തുന്നുണ്ട്. ആരെങ്കിലും ബ്രിട്ടീഷ് കൊളംബിയ ഭാഗത്തേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ info@kiabc.ca എന്ന ഈ-മെയിലിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - KIABC 'Eidul Adha Meet 2022'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.