ചിത്രത്തിന്‍റെ പോസ്റ്റർ

ആസ്‌ട്രേലിയൻ മലയാള സിനിമക്ക് ചരിത്ര തുടക്കം കുറിച്ച് ജോയ് കെ. മാത്യുവിന്റെ 'ഗോസ്റ്റ് പാരഡെയ്സ്'

കൊച്ചി: ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രമായ 'ഗോസ്റ്റ് പാരഡൈസ്' നവംബര്‍ 27ന് ക്വീന്‍സ്ലാന്‍ഡില്‍ ബ്രിസ്‌ബെനിലെ ഇവന്റ് സിനിമാസിൽ പ്രദർശിപ്പിക്കും. ഇരുപത്തിയാറോളം ആസ്‌ട്രേലിയന്‍ മലയാളി കലാകാരന്മാരാണ് ഗോസ്റ്റ് പാരഡെയ്സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജോയ് കെ.മാത്യുവിന്റെ കീഴില്‍ ചലച്ചിത്ര കലാ പരിശീലനം ലഭിച്ചവരെയും കേരളത്തിലെ പ്രമുഖ മലയാള ചലച്ചിത്ര നടീനടന്മാരേയും ആസ്‌ട്രേലിയന്‍ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തിയുള്ള ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള സിനിമയാണിത്.

കഴിഞ്ഞ പതിനേഴുവർഷങ്ങളായി ആസ്‌ട്രേലിയൻ ചലച്ചിത്രകലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ജോയ് കെ.മാത്യുവിന്റെ 'സല്യൂട്ട് ദി നേഷൻസ്' എന്ന ഡോക്യുമെന്ററിയടക്കം അദ്ദേഹത്തിന്‍റെ പത്തൊൻപതാമത്തെ കലാസൃഷ്ടിയാണ് 'ഗോസ്റ്റ് പാരഡൈസ്'. ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്. കേരളത്തിലും ആസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ ജോയ് കെ.മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, മോളി കണ്ണമ്മാലി, ലീലാകൃഷ്ണന്‍, അംബിക മോഹന്‍, പൗളി വല്‍സന്‍, കുളപ്പുള്ളി ലീല, ടാസോ,അലന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

രസകരവും ഹൃദയ സ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ജോയ് കെ.മാത്യുവാണ്. ആദം കെ.അന്തോണി, സാലി മൊയ്ദീന്‍ (ഛായാഗ്രഹണം), എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം ), മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം), ഡോ.രേഖാ റാണി, സഞ്ജു സുകുമാരന്‍ (സംഗീതം), ഗീത് കാര്‍ത്തിക, ബാലാജി (കലാ സംവിധാനം), ഷാബു പോള്‍(നിശ്ചല ഛായാഗ്രഹണം) സലിം ബാവ(സംഘട്ടനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിങ്) ജുബിൻ രാജ് (സൗണ്ട് മിക്സിങ് )സി,ആർ,സജയ് (കളറിസ്റ്റ് ), കെ.ജെ. മാത്യു കണിയാംപറമ്പില്‍ (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), ജിജോ ജോസ്,(ഫൈനാന്‍സ് കണ്ട്രോളര്‍ ) ക്ലെയര്‍, ജോസ് വരാപ്പുഴ,(പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ) രാധാകൃഷ്ണന്‍ ചേലേരി (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ) യൂണിറ്റ് (മദര്‍ലാന്റ് കൊച്ചി, മദര്‍ വിഷന്‍),ക്യാമറ(ലെന്‍സ് മാര്‍ക്ക് 4 മീഡിയ എറണാകുളം,മദര്‍ വിഷന്‍)ഷിബിന്‍ സി.ബാബു(പോസ്റ്റര്‍ ഡിസൈന്‍ ) ഡേവിസ് വര്‍ഗ്ഗീസ് (പ്രൊഡക്ഷന്‍ മാനേജര്‍) നിതിന്‍ നന്ദകുമാര്‍ (അനിമേഷന്‍ )പി.ആർ. സുമേരൻ (പി.ആർ. ഒ) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

ആസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ചലച്ചിത്ര സംസ്‌കാരത്തിന് തുടക്കം കുറിക്കുന്നത്. വിദേശ മണ്ണില്‍ ജീവിക്കുന്ന മലയാളി കലാകാരന്മാര്‍ക്ക് സിനിമയിലേക്ക് അവസരം നല്‍കാനും അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാനും സിനിമയുടെ വിവിധ മേഖലകളെക്കുറിച്ച് കൂടുതല്‍ അറിവും നല്‍കാനും ലക്ഷ്യമിട്ട് 2022 മുതലാണ് ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ ചലച്ചിത്ര പരിശീലന പരിപാടിക്ക് തുടക്കമിട്ടത്. ഷാമോന്‍,സാജു, ജോബി, ജോബിഷ്, ഷാജി, മേരി, ഇന്ദു, ആഷ, ജയലക്ഷ്മി, മാര്‍ഷല്‍, സൂര്യ, രമ്യാ, പൗലോസ്, ടെസ്സ, ശ്രീലക്ഷ്മി, ഷീജ, തോമസ്, ജോസ്, ഷിബു, റജി, ജിബി, സജിനി, അലോഷി, തങ്കം, ജിന്‍സി, സതി തുടങ്ങി ഇരുപത്തിയാറോളം പേരാണ് ഗോസ്റ്റ് പാരഡെയ്സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നവംബർ 27 ന് നടക്കുന്ന 'ഗോസ്റ്റ് പാരഡെയ്സ് ' സിനിമയുടെ പ്രദർശനോദ്ഘാടന ചടങ്ങിൽ ആസ്ട്രേലിയയിലെ ചലച്ചിത്ര, കലാ, സാഹിത്യ, സാംസ്കാരിക, നാടക, നൃത്ത, ആത്മീയ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

Tags:    
News Summary - Malayalam Australian cinema Ghost paradise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.