Posted On
date_range Updated On
date_range സയനോര റോക്സ്
കണ്ണൂരിന്‍െറ പ്രിയ ഗായികയായ സയനോര ഒട്ടനവധി കലോത്സവ വേദികളില്‍ പാടിത്തെളിഞ്ഞതിന്‍െറ ആത്മ വിശ്വാസവുമായാണ് സിനിമയിലേക്ക് വന്നത്. ചെറുപ്പത്തിലേ കലോത്സവ വേദികളില്‍ സജീവമായിരുന്നു. കര്‍ണാട്ടിക് സംഗീതമായിരുന്നു പ്രധാനയിനം.
സംസ്ഥാന കലോത്സവത്തില്‍ ഉപകരണ സംഗീതത്തിലും പാട്ടിലും ഉള്‍പ്പെടെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ചെറുപ്പം മുതല്‍ക്കേയുള്ള ചിട്ടയായ പരിശീലനമാണ് തന്‍െറ വിജയ രഹസ്യം. ജയപരാജയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് സയനോര പുതിയ കുട്ടികളെ ഉപദേശിക്കുന്നത്.
കലോത്സവം ഒരിക്കല്‍ക്കൂടി സ്വന്തം നാടായ കണ്ണൂരില്‍ വന്നു ചേരുന്നതിന്‍െറ സന്തോഷത്തിലാണ് സയനോര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.