ആലപ്പുഴ: പത്തനംതിട്ട കോന്നി വകയാർ മുരുപ്പേൽ വീട്ടിൽ വൈഷ്ണവ് രഘുനാഥൻ ആദ്യമായി സ ംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിലേക്ക് വണ്ടി കയറുമ്പോൾ മടക്കം ചുണ്ടത്ത് ഇത്രയും ചിരിയോടെയാകുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ഹൈസ്കൂൾ വിഭാഗം കേരള നടനത്തിനായി വേദിയിൽ കയറിയപ്പോൾ പക്ഷേ, അതുവരെ ഇല്ലാത്ത ആത്മവിശ്വാസവും കൂടെ വേദി കയറി.
മുത്തപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഗാനമായിരുന്നു ആലപിച്ചിരുന്നത്. ഫലം വന്നപ്പോൾ എ ഗ്രേഡ്. എട്ടാം ക്ലാസുകാരനായ വൈഷ്ണവ് ഒമ്പതു വർഷമായി നടനം പഠിക്കുന്നുണ്ട്. രഘുനാഥെൻറയും മഞ്ജുവിെൻറയും മകനാണ്. വിജയം മുത്തപ്പന് സമർപ്പിക്കുന്നതായും ഉടൻ അവിടെ എത്തി പ്രാർഥിക്കുമെന്നും വൈഷ്ണവ് പറഞ്ഞു. സഹോദരൻ വൈഷ്ണവ് രഘുനാഥും കലാരംഗത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.