ഉദ്ഘാടനവേദിയായ ‘ഉത്തരാസ്വയംവര’ത്തിൽനിന്ന് സ്വാഗതഗാനം പാടുേമ്പാൾ വീണ വിജയക ുമാറിെൻറ കണ്ണുനിറഞ്ഞത് അധികമാരും കണ്ടില്ല. മഹാപ്രളയത്തിൽ വീട് ഉൾപ്പെടെ സർവ തും നഷ്ടമായതിെൻറ നൊമ്പരമായിരുന്നു ആ നീർത്തുള്ളികൾക്കു പിന്നിൽ. പുന്നപ്ര അംബേ ദ്കർ മെമ്മോറിയൽ മോഡൽ െറസിഡൻഷ്യൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മാവേലിക്കര കണ്ടിയൂർ കളത്തിൽ വിജയകുമാർ-പ്രഭ ദമ്പതികളുടെ മകളുമായ വീണക്ക് പ്രളയത്തിൽ നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടംതന്നെ. പട്ടികജാതി വിഭാഗമായ കുടുംബത്തിെൻറ അന്തിയുറക്കം മാസങ്ങളോളം ദുരിതാശ്വാസക്യാമ്പിലായിരുന്നു. ഇപ്പോൾ വാടകവീട്ടിൽ.
വീടിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന കുടുംബത്തിന് കിട്ടിയത് 10,000 രൂപ അടിയന്തരസഹായം മാത്രം. വൃന്ദ, വർഷ എന്നീ സഹോദരങ്ങളുമുണ്ട് വീണക്ക്. 30 അംഗ ഗായകസംഘത്തിലെ ആറുപേർ പ്രളയബാധിതരാണ്. ചെങ്ങന്നൂർ െചറിയനാട് സ്വപ്ന, േചർത്തല സ്വദേശിനി കൃഷ്ണവേളി, മാവേലിക്കരയിൽനിന്ന് പാർവതി, ഹരിപ്പാട് ഗൗരി, ആലപ്പുഴ അഭിരാമി, എടത്വയിൽനിന്ന് ആശ എന്നിവർ. യൂനിസെഫും എസ്.ഇ.ആർ.ടി കേരളഘടകവും ചേർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ പാടാൻ ഒരുക്കിയ അതിജീവനഗാനം എഴുതിയത് കവിയും ആലപ്പുഴ വലയഴീക്കൽ എച്ച്.എസ്.എസിലെ മലയാള അധ്യാപകനുമായ ജ്യോതികുമാറാണ്. പിന്നീട് ആലപ്പുഴയുെട ആതിഥേയത്വം കൂടി ചേർത്ത് വരികൾ മാറ്റിയെഴുതിയാണ് സ്വാഗതഗാനമാക്കിയത്.
മുഴുവൻ വേദികളുടെയും പേരുകൾ എഴുതിയ ബോർഡും കൈയിൽ പിടിച്ച് പാട്ട് ആലപിക്കാൻ സംഗീത അധ്യാപകരായ കടമ്പാട് ബി.എച്ച്.എസ്.എസിലെ കൃഷ്ണലാലും പുന്നപ്ര എൻ.എസ്.എസ് യു.പി സ്കൂളിലെ പ്രമോദ്കുമാറും ജ്യോതികുമാറും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.