ആലപ്പുഴ: നാട്ടിൽ നവോത്ഥാനം ചർച്ചയാകുേമ്പാൾ നാടോടി നൃത്തത്തിലും അതിെൻറ അലയൊ ലി. പുന്നപ്ര-വയലാറും മാറുകരവും അടക്കമുള്ള സാമൂഹിക വിഷയങ്ങൾ ഇതിവൃത്തമാക്കി പരീക ്ഷണങ്ങളുമായി എത്തിയത് നൃത്ത പരിശീലകൻ സജി വാരനാടാണ്. മാറുമറയ്ക്കാൻ കരം ആവശ്യപ്പെട്ടവർക്ക് മാറ് മുറിച്ച് നൽകിയ ചിരുതേയിയും പുന്നപ്ര--വയലാർ രക്തസാക്ഷി ഒാർമകളും മത്സരത്തിൽ വേറിട്ട് നിന്നു.
പ്രളയക്കെടുതികളും അതിജീവനവും ശ്രദ്ധ കവർന്ന മറ്റൊരു പ്രമേയമായി. ശ്മശാന കാവൽക്കാരനായ ബായൻ, ആടുജീവിതം, ഭൂമാതാ പെന്നമ്മ -തെയ്യരൂപം, ദുരഭിമാനക്കൊല തുടങ്ങിയവയും നാടോടിനൃത്തമാക്കി സജിയുടെ ശിഷ്യർ അവതരിപ്പിക്കുന്നു. 13 വർഷമായി കലാരംഗത്തുള്ള സജി പരിശീലിപ്പിച്ച അഞ്ചു പേർ ഇത്തവണ കലോത്സവത്തിന് മാറ്റുരക്കാൻ എത്തി.
ചേർത്തല വാരനാട് പുതുവൽ നികർത്തിൽ പരേതനായ സദാനന്ദെൻറയും പദ്മിനിയുടെയും മകനാണ് സജി. 10ാം ക്ലാസ് കഴിഞ്ഞപ്പോൾതന്നെ നാടോടിനൃത്ത പരിശീലകനായി. സഹോദരൻ രാജീവ് ചെണ്ട കലാകാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.