പിച്ചവെക്കും കാലുകളിൽ ചിലങ്കയണിയിച്ചത് മീനാക്ഷിയുടെ അച്ഛൻ തന്നെ. ആദ്യ ഗുരുവും അ ച്ഛൻ തന്നെ. മൂന്നാം വയസ്സിൽ തുടങ്ങിയ നൃത്തഗാഥ ഇത്തവണ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡിലെത്തി.
മലപ്പുറം കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്സിലെ പത്താംതരം വിദ്യാർഥിനിയാണ് മീനാക്ഷി. മൂന്നുവട്ടം മലപ്പുറം ജില്ല കലാപ്രതിഭയും തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിലെ നൃത്താധ്യാപകനുമായ പിതാവ് പ്രവീണിന് മകൾ വിജയിക്കുമെന്നതിൽ സംശയമേതുമില്ല. കഴിഞ്ഞ വർഷത്തെ പോലെ ഇക്കുറിയും സബ് ജില്ലയിൽനിന്ന് അപ്പീലിലൂടെയാണ് ജില്ലതലത്തിലെത്തിയത്.
ഒറ്റ മാർക്കിനാണ് ഇത്തവണ ജില്ലതലത്തിൽ അഷ്ടപദിയിലും ശാസ്ത്രീയ സംഗീതത്തിലും ഒന്നാം സ്ഥാനം നഷ്ടമായത്. വടക്കാഞ്ചേരി ബാബുരാജിെൻറ കീഴിലാണ് സംഗീതം പഠിക്കുന്നത്. അനുജത്തി അഞ്ചാം ക്ലാസ് വിദ്യാർഥിനി അളകനന്ദയും ചേച്ചിക്കൊപ്പം നൃത്തരംഗത്തുണ്ട്.
കോട്ടക്കൽ എൽ.പി സ്കൂൾ അധ്യാപികയാണ് അമ്മ നിഷ. കുഞ്ഞനുജത്തി അമീഷ ഗൗരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.