ആലപ്പുഴ: കലോത്സവത്തിന് എത്തുന്നവരെ ‘വെള്ളം കുടിപ്പിക്കുക’യാണ് പൊലീസും ഫയർഫോ ഴ്സും. എത്തുന്നവരാണെങ്കിൽ നന്നായി വെള്ളം കുടിക്കുന്നു. പ്രധാനവേദികളിൽ ഒന്നായ ലിയോ േതർട്ടീന്ത് സ്കൂൾ കവാടം കടക്കുമ്പോൾ ആദ്യം സ്വീകരിക്കുന്നത് ഇഞ്ചി ചേർത്ത നാരങ്ങാവെള്ളവുമായി പൊലീസുകാരാണ്. തൊട്ടടുത്തുതന്നെ തിളപ്പിച്ചാറ്റിയ ചൂടുവെള്ളം നൽകാൻ ഫയർഫോഴ്സും.
കലോത്സവം നടക്കുന്ന മൂന്നുദിവസവും ഇവിടെ എത്തുന്നവരെ വെള്ളം കുടിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ പുറപ്പാട്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും സംയുക്തമായാണ് കുടിവെള്ളവിതരണം. പകൽ നാരങ്ങാവെള്ളവും ചൂടുവെള്ളവും രാത്രി ചുക്കുകാപ്പിയും സ്റ്റാളിൽ നിന്ന് യഥേഷ്ടം വിതരണം ചെയ്യും.
ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി, കെ. ജയകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡൻറ് വി.ജെ. ജോൺ, പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എ. അഞ്ജു, സെക്രട്ടറി വി. വിവേക് എന്നിവരാണ് നേതൃത്വം നൽകുന്നത്. കേരള ഫയർ സർവിസ് അസോസിയേഷൻ കോട്ടയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം.
മേഖല സെക്രട്ടറി സിജിമോൻ, ജോയൻറ് സെക്രട്ടറി കെ. സതീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം. ശാമുേവൽ എന്നിവരാണ് കൈകാര്യക്കാർ. ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് സ്റ്റീൽ ഗ്ലാസിലാണ് കുടിവെള്ള വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.