നിലവിളി തൊണ്ടയിൽ അമർത്തി ജുമൈല ഒാടുകയാണ്. ഇരുട്ട് കമ്പിളി പുതച്ച പാതിരാത്രിയുടെ തെരുവുകളിലൂടെ കറുത്ത റോഡിനെ നനച്ച്, ആകാശത്തിെൻറ കണ്ണീരുപോലെ പെയ്യുന്ന ചാറ്റൽമഴയിലൂടെ... കേട്ടിരുന്നവരുടെ കണ്ണുകൾ നനയിച്ചാണ് ഇൗ കഥാപാത്രത്തെ ഗൗരി കൃഷ്ണ അവതരിപ്പിച്ചത്.
അംബികസുതൻ മങ്ങാടിെൻറ ‘ആർത്തുപെയ്യുന്ന മഴയിൽ ഒരു ജുമൈല’ എന്ന കഥ ആത്മാംശം ചോരാതെ കഥാപ്രസംഗമായി മാവേലിക്കര ഗവ. ജി.എച്ച്.എസിലെ ഗൗരി കൃഷ്ണയും സംഘവും അവതരിപ്പിച്ചു. ചൂഷണങ്ങൾക്ക് ഇരയാക്കപ്പെടുന്ന പെൺകുട്ടികളുടെ അവസ്ഥകളാണ് കഥയിൽ നിറഞ്ഞത്. കഴിഞ്ഞതവണയും കഥാപ്രസംഗത്തിൽ ഗൗരിക്ക് സംസ്ഥാനത്ത് എ ഗ്രേഡ് ലഭിച്ചു.
ഒരാഴ്ചകൊണ്ട് കഥ പഠിച്ച് എ ഗ്രേഡ് നേടാനായതിെൻറ സന്തോഷത്തിലാണ് ഇക്കുറി. സഹപാഠികളായ മീനാക്ഷി തബലയും റജീന റെജി ഹാർേമാണിയവും സോഫി ലൈജു എഫക്ട്സുമായി സംഗീതം പകർന്നു. കാഥികൻ ഹരിപ്പാട് രവിപ്രസാദാണ് ആവിഷ്കാരം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.