ആലപ്പുഴ: രാജ്ഘട്ടിൽ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ വീണമീട്ടാൻ രാജ്യത്തുനിന്ന് ആ കെ ക്ഷണിക്കപ്പെട്ടത് ഹൃദയ ആർ. കൃഷ്ണൻ മാത്രമാണ്. തിരുവനന്തപുരം മുക്കോലയ്ക്കൽ സെൻ റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അതേ വീണവാദനത്തിൽ ഇക്കുറിയും മികവേറി നിന്നു.
എട്ട്, ഒമ്പത് ക്ലാസുകളിൽ സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടിയിരുന്നു. മികച്ച വിദ്യാർഥി പ്രതിഭകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന സി.സി.ആർ.ടി സ്കോളർഷിപ് 2015 മുതൽ ലഭിക്കുന്നുണ്ട്.
നിരവധി ക്ഷേത്രങ്ങളിൽ ഹൃദയ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നവരാത്രി മഹോത്സവത്തിനും വീണ വായിച്ചു. വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ‘ഉജ്ജ്വല ബാല്യം’ പുരസ്കാരം 2017ൽ ഹൃദയക്ക് ലഭിച്ചു.
കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ സയൻസ് ടാലൻറ് പരീക്ഷയിൽ ഗ്രേഡും നേടി. ശ്രീവരാഹം രുക്മണി ഗോപാലകൃഷ്ണനാണ് ഗുരു. തൃശൂർ ജൂബിലി ആശുപത്രിയിലെ ഡോക്ടറായ എസ്. റാണാ കൃഷ്ണെൻറയും മംഗളയുടേയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.