ആലപ്പുഴ: അബിൻ ബാബു പാലക്കാട് വേട്ടനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംതരം വ ിദ്യാർഥിയാണ്. കേരളത്തെ പിടിച്ചുകുലുക്കിയ ആ കറുത്ത ദിവസം കൂട്ടുകാരുെമാന്നിച്ചു ന ാടക പരിശീലനവും കഴിഞ്ഞെത്തിയപ്പോൾ തെൻറ കുഞ്ഞു വീട് ഒരു ചാലായി ഒഴുകിപ്പരക്കുന ്നു. കേരളത്തെ മുക്കിയ പ്രളയത്തിെൻറ ബാക്കിപത്രമായിരുന്നു ആ ദയനീയ കാഴ്ച. എന്നാൽ, അ വനെയും കുടുംബത്തെയും കണ്ണീരിന് വിട്ടുകൊടുക്കാൻ സുഹൃത്തുക്കൾ തയാറായില്ല. മലയാളം അധ്യാപകൻ രഘുവും, നാടകം പഠിപ്പിക്കുന്ന അരുൺ ലാലും ചേർന്ന് ആ കുടുംബത്തെ ചേർത്തുപിടിച്ചു. താൽക്കാലിക താമസകേന്ദ്രവും ഒരുക്കി. ഒരു നാടകത്തിന് അരങ്ങൊരുങ്ങുന്നതിെൻറ തിരക്കഥ കൂട്ടുകളാണ് ഇതെല്ലാം; പുതു ജീവിതത്തിനും.
സഹപാഠികൾ നൽകിയ പിന്തുണയുടെ ആത്മവിശ്വാസത്തിലാണ് ‘മീൻകൊട്ടയിലെ സുബർക്കത്ത്’ നാടകത്തിൽ അവൻ നിറഞ്ഞാടിയത്. ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനവുമായാണ് ഇൗ സർക്കാർ പള്ളിക്കൂടം അരങ്ങു വിട്ടത്. അബിൻ ബാബു മികച്ച നടനുമായി. ഒന്നിച്ചുനിന്നാൽ ഒഴുക്കിക്കൊണ്ടു പോകാൻ വരുന്ന മഹാപ്രളയത്തെയല്ല, ഏതു ദുരന്തത്തെയും ആട്ടിയോടിക്കാൻ പറ്റുമെന്ന വലിയ പാഠവുമായിട്ടാണ് അബിനും കൂട്ടരും ആലപ്പുഴയുടെ മണ്ണിലെത്തിയത്. ‘മീൻകൊട്ടയിലെ സുബർക്കത്തി’ന് നിലക്കാത്ത കൈയടിയും കിട്ടി.
തൃത്താല, മേഴത്തൂര്‍, കോളശ്ശേരി പറമ്പിൽ വീട്ടിൽ കൂലിപ്പണിക്കാരായ ബാബുവിെൻറയും പ്രീതയുടെയും മകനാണ് അബിൻ. സ്കൂളിലെ മിക്ക കുട്ടികളും അത്ര സമ്പന്നമായ ചുറ്റുപാടിൽനിന്ന് വരുന്നവരല്ല. കുട്ടികൾക്ക് പണമുണ്ടാക്കാനായി അധ്യാപകരായ അരുൺലാലും രഘുവും ചേർന്ന് കണ്ടെത്തിയ ഉപായമായിരുന്നു ‘കളിക്കൂട്ടം’ തിയറ്റർ. സ്കൂളിെൻറ നാടക തിയറ്റർ ഗ്രൂപ്പായ ഇത് വെറും കളിക്കൂട്ടമല്ല, ശരിക്കും കാര്യക്കൂട്ടമാണ്. മത്സരത്തിൽ പെങ്കടുത്ത് വിജയിച്ച നാടകങ്ങൾ അവർ നാടുനീളെ നടന്ന് കിട്ടിയ വേദികളിലൊക്കെ അവതരിപ്പിച്ചു. അങ്ങനെ, വേദികൾ അവരെ തേടിയെത്താൻ തുടങ്ങി. കടം വാങ്ങി നാടകം പഠിച്ച കുട്ടികൾ പിന്നീട് നാടകം കളിച്ചു പണമുണ്ടാക്കി കടം വീട്ടി. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ ഇവർ ചെയ്ത ‘മറഡോണ’ എന്ന നാടകത്തിനായിരുന്നു ഒന്നാം സ്ഥാനം.
വേട്ടനാട് ഗവ. ഹൈസ്കൂളിലെ കുട്ടികൾ നാടകം കളിക്കുന്നത് കലോത്സവ വേദികളിൽ മത്സരിച്ച് സ്ഥാനം നേടാനല്ല. പൊള്ളുന്ന ജീവിതങ്ങളെ സമൂഹത്തിനു മുന്നിൽ തുറന്നുവെക്കാനും സ്വന്തം അതിജീവനത്തിനുമാണ്. ഇൗ പ്രളയകാലം അവരെ പഠിപ്പിച്ചതും അതാണ്. ആ പാഠങ്ങളിലൂടെ മുന്നേറുേമ്പാൾ സ്ഥാനങ്ങൾ അവരെ തേടി വരും.
‘മീൻകൊട്ടയിലെ സുബർക്കത്തി’ൽ മടിയൻ മുസ്തഫ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അബിൻ ബാബു അവതരിപ്പിച്ചത്. നവനീത് കൃഷ്ണ, സജൻ, അമൃത, സഞ്ജയ് കൃഷ്ണ, ഷേബ മെഹ്താബ്, ആര്യ, ആദിത്യ സഹദേവൻ, ആദിത്യൻ പി.കെ, അതുൽ കൃഷ്ണ എന്നീ കളിക്കൂട്ടത്തിലെ അംഗങ്ങളും വേദിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.