ജസ്റ്റിസ് രഞ്ജൻ ഗോഗോയി ചീഫ് ജസ്റ്റിസ് ആകാതിരിക്കാൻ ഹരജി

ന്യൂഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ അടുത്ത ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സംഘ് പരിവാർ സഹയാത്രികനായ അഭിഭാഷകൻ അഡ്വ. ആർ.പി ലൂഥ്റ സുപ്രീംകോടതിയെ സമീപിച്ചു. ത​​​െൻറ ഹരജി അടിയന്തിരമായി കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലൂഥ്റ ആവശ്യപ്പെട്ടുവെങ്കിലും കോടതി ആ ആവശ്യം അംഗീകരിച്ചില്ല. ജസ്റ്റിസ് രഞ്​ജൻ ഗോഗോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ലൂഥ്റയുടെ ഹരജിയിലെ ആവശ്യം. ഹരജി സമർപ്പിച്ചിട്ടുണ്ടെങ്കിൽ സാധാരണ വരുന്നത് പോലെ വന്നോളുമെന്ന് ചീഫ് ജസ്റ്റിസ് ഹരജിയുടെ കാര്യം പരാമർശിച്ച ലൂഥ്റയോട് പറഞ്ഞു.
Tags:    
News Summary - petition against Ranjan Gogoi to appoint as Chief Justice by Sanghparivar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.