പിക്കപ്പ് വാൻ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു

മംഗളൂരു: മെൽക്കർ-മുടിപ്പു കണക്ഷൻ റോഡിൽ ബൊളിയാർ പെട്രോൾ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച രണ്ട് യുവാക്കൾ മരിച്ചു. ഉള്ളാൾ താലൂക്കിൽ മഞ്ചനാടി ഗ്രാമത്തിലെ മുഹമ്മദ് അർഫാൻ (22), കെ. ജുനൈദ് (23) എന്നിവരാണ് മരിച്ചത്.അമിതവേഗത്തിൽ വന്ന പിക്കപ്പ് വാൻ മോട്ടോർ സൈക്കിളിൽ ഇടിച്ച് സമീപത്തുള്ള വൈദ്യുത തൂൺ ഇടിച്ചു തകർത്ത ശേഷമാണ് നിന്നത്.

പെട്രോൾ പമ്പിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ ഭീകര ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.യുവാക്കളുടെ മൃതദേഹങ്ങൾ ദേർളക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Two youths killed in Mangaluru road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.