ഷാങ്ങ് ഹായ് : ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് കൈരളി ഷാങ്ങ് ഹായ് സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. കേരളത്തിന്റെ തനത് കലാരൂപങ്ങൾക്കൊപ്പം ചൈനീസ് കലാകാരന്മാരുടെ പരിപാടി ഉൾച്ചേർന്ന ആഘോഷത്തിൽ കേരളത്തിനു പുറമേ മറ്റ് ഇന്ത്യാക്കാരും തദ്ദേശിയരും അടക്കം 350 ഓളം പേർ പങ്കെടുത്തു.
വടം വലി, വഞ്ചിപ്പാട്ട്, കൈകൊട്ടിക്കളി , നാടകം തുടങ്ങിയവക്ക് പുറമേ കുട്ടികളുടെ നൃത്തവും ആഘോഷത്തിനു മിഴിവേകി. പുലിക്കളിക്ക് ചുവട് വെച്ചാൺ മാവേലി വേദിയിലേക്ക് വന്നത്. പരിപാടിയിൽ ഇന്ത്യൻ ഷങ്ങ് ഹായ് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ അപർണ്ണ ഗണേഷൻ, ഷാങ്ങ് ഹായ് ഇന്ത്യൻ അസോസിയേഷൻ പ്രസിടണ്ട് എന്നിവർ മൽസാരാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.