മേപ്പാടി: കള്ളാടി സ്വകാര്യ ഏലത്തോട്ടത്തിലെ റിസോർട്ടിന്റെ കുളത്തിൽ വീണ് യുവതി മരിച്ചു. റിസോർട്ട് ജീവനക്കാരി ഉഷയാണ് (40) മരിച്ചത്. മേപ്പാടി കോട്ടവയൽ സ്വദേശി മുരുകന്റെ ഭാര്യയാണ്. കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടം. റിസോർട്ടിലെ ജോലി കഴിഞ്ഞ് കൈകാലുകൾ കഴുകാൻ ഇറങ്ങിയപ്പോൾ കുളത്തിൽ വീണെന്നാണ് പ്രാഥമിക നിഗമനം. മേപ്പാടി പൊലീസ് തുടർനടപടി സ്വീകരിച്ചുവരുന്നു. ഇൻക്വസ്റ്റ് തിങ്കളാഴ്ച നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.