വള്ളിക്കുന്ന് (മലപ്പുറം): ഭർത്താവിനൊപ്പം സ്വന്തം വീട്ടിൽ വിവാഹ സൽക്കാരത്തിനെത്തിയ ശേഷം കാണാതായ നവവധുവിനെ കടലുണ്ടിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ തറോൽ രാമൻ എന്ന കുട്ടന്റെ മകൾ ആര്യശ്രീയെയാണ് (26) മരിച്ച നിലയിൽ കണ്ടത്.
ഈ മാസം ഏഴിനാണ് കക്കോടി സ്വദേശി ശാശ്വതുമായി ആര്യശ്രീയുടെ വിവാഹം കഴിഞ്ഞത്. ആദ്യ വിരുന്നിനായി ശനിയാഴ്ചയാണ് ഭർത്താവിനൊപ്പം വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ സ്വന്തം വീട്ടിലെത്തിയത്. വൈകീട്ട് വീട്ടിൽനിന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ആര്യ സ്കൂട്ടറിൽ പുറത്ത് പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങി. ഇതിനിടെ വീടിന് സമീപത്തായി തന്നെ കടലുണ്ടിപ്പുഴയോരത്തെ റോഡരികിൽ സ്കൂട്ടറും ചെരിപ്പും നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ അഗ്നിരക്ഷ സേനയിലെ മുങ്ങൽ വിദഗ്ധരാണ് കോട്ടക്കടവ് പാലത്തിന് സമീപം കടലുണ്ടിപ്പുഴയിൽ മൃതദേഹം കണ്ടെത്തിയത്. മാതാവ് റീന. സഹോദരങ്ങൾ: ഭവ്യ, ആദിത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.